---
title: "കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ റെയ്ഡുമായി ആരോഗ്യ വകുപ്പ് ; പഴകിയ ഭക്ഷണങ്ങൾ പിടികൂടി"
english_title: "Health department conducts lightning raids on hotels in Kannur city; stale food seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295542/Health department conducts lightning raids on hotels in Kannur city; stale food seized"
published_at: "2025-06-11T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6848e8b1e77c2_1000750253.jpg"
keywords: []
---

# കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ റെയ്ഡുമായി ആരോഗ്യ വകുപ്പ് ; പഴകിയ ഭക്ഷണങ്ങൾ പിടികൂടി

> **Lead Summary:** കണ്ണൂർ:കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും, എണ്ണയും പിടിച്ചെടുത്തു.

## Article Content

കണ്ണൂർ:കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും, എണ്ണയും പിടിച്ചെടുത്തു.

തളാപ്പ് എ.കെ.ജി ആശുപത്രിക്ക ടുത്തുള്ള എം.വി.കെ റസ്റ്റോറന്റ്, റാന്തൽ റസ്റ്റോറന്റ് എന്നീ ഹോട്ടലുകളിലാണ് കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. എം.വി.കെ റസ്റ്റോറന്റിൽ നിന്ന് ഫ്രീസറിലും മറ്റും സൂക്ഷിച്ചി രുന്ന പഴകിയ ചോറ്, തന്തൂരി ചിക്കൻ, ചിക്കൻ ടിക്ക, ചിക്കൻ ലോലിപ്പോപ്പ്, ചിക്കൻ 65, മട്ടൻ സൂപ്പ്, ചിക്കൻ മസാല, പ്രാണികൾ നിറഞ്ഞ കുഴച്ചുവെച്ച മാവ് എന്നിവയും റാന്തൽ ഹോട്ടലിൽ നിന്ന് ചോറ്, ചില്ലി ചിക്കൻ, ചിക്കൻ കറി, നിരോധിച്ച പ്ലാസ്റ്റിക് ഗ്ലാസുകൾ എന്നിവയുമാണ് പിടിച്ചെടുത്തത്.

ഏഴുദിവസത്തിനകം   റിപ്പോർട്ട്

നൽകാൻ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പുറമെ പിഴയും ഈടാക്കും. സ്പെഷ്യൽ ഹെൽത്ത് ഇൻസ്പെക്ടർ സജില വളാങ്കണ്ട്യൻ, സിറ്റിക്ലീൻ മാനേജർ പി.പി

ബൈജു, പബ്ലിക് ഹെൽത്ത് ഇൻ സ്പെക്ടർമാരായ ആർ.ഫിയാ സ്, ഇ.ബിന്ദു എന്നിവരടങ്ങിയ സംഘമാണ് കാലത്ത് 7 മണിയോടെ റെയ്‌ഡിനെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295542/Health department conducts lightning raids on hotels in Kannur city; stale food seized)